കോട്ടയം: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കോട്ടയത്തും പരിസരപ്രദേശങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കോട്ടയം ചിങ്ങവനം, ചങ്ങനാശേരി ഏറ്റുമാനൂർ എന്നിങ്ങനെ ജില്ലയിൽ 12 ഇടങ്ങളിലാണ് പരിശോധന നടന്നത്. ചിങ്ങവനം ചങ്ങനാശേരി സംഗീത ടെക്സ്റ്റൈൽസിലും ഏറ്റുമാനൂരിലെ വിദേശത്തേയ്ക്ക് ആളുകളെ അയക്കുന്ന ട്രാവൽസിലുമാണ് പരിശോധന നടത്തിയത് .

10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും ഈ.ഡി റെയ്ഡ് നടത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed