തിരുവനന്തപുരം: അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാന്‍ ബോളിവുഡ് നായികയും മോഡലുമായ സണ്ണി ലിയോണ്‍ എത്തുന്നു.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 27, 28, 29 തീയതികളിലായി നടക്കുന്ന ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ റാംപില്‍ ചുവടുവെയ്ക്കുന്നത്.

29-ന് വൈകുന്നേരം മൂന്നിനാണ് ഗ്രാന്റ് ഫിനാലേ. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണിയാകും നിര്‍വഹിക്കുക. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ‘ബുക്ക് മൈ ഷോ’യില്‍ ആരംഭിച്ചു. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.

By Fazil

Leave a Reply

Your email address will not be published. Required fields are marked *