തൃശൂര്‍: ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ചനിലയില്‍. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചന്ദ്രശേഖറിന്റെ പതിനാലും എട്ടും വയസ്സുള്ള കുട്ടികളെയാണ് മരിച്ചനിലയിൽ കണ്ടത്.

അച്ഛൻ ചന്ദ്രശേഖരൻ കൈഞരമ്പ് മുറിച്ച നിലയിലാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.

ഇന്നലെ രാത്രി 10.30നാണ് ഇവർ ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലുള്ള ലോഡ്ജിലെത്തിയത്. കുട്ടികളിൽ ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാൾ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. മക്കളെ കൊലപ്പെടുത്തയശേഷം പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന് പോലീസ് അറിയിച്ചു.

There is no ads to display, Please add some