ഒരാഴ്ച മുൻപ് നിർമാണം പൂർത്തിയാക്കിയ ചെമ്മലമറ്റം പഴുമല റോഡ് തകരുന്നു. പൊളിഞ്ഞ ഭാഗങ്ങളിൽ ടാർ ഒഴിച്ചു പത്രം കൊണ്ട് മൂടി ജനങ്ങളെ പറ്റിക്കുന്ന
റോഡ് ടാറിംഗ് കനം ഇല്ലാത്തത് കൊണ്ടും കല്ലുകൾ വിതറി ടാർ പൂശി നിർമിച്ചത് കൊണ്ടുമാണ് ഇത്ര പെട്ടന്ന് റോഡ് തകർന്നതുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

തിടനാട് പഞ്ചായത്തിലെ മെമ്പറുമാരായ ജോയിച്ചൻ കാവുങ്കൽ,ഷെറിൻ പെരുമാകുന്നേൽ എന്നിവരാണ് റോഡ് ടാറിംഗ് മേൽനോട്ടം വഹിച്ചത്. വാരിയാനിക്കാട് പാറമട വിഷയത്തിൽ പാറമട ഉടമയോട് 10 ലക്ഷം രൂപ കോഴ ചോദിക്കുന്ന മെമ്പർ ഷെറിൻ്റെ ഫോൺ സംഭാഷണം വിവാദമായിരുന്നു.
തിടനാട് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ബന്ധപ്പെട്ട് കിടക്കുന്ന ഈ റോഡ് ടാറിംഗിന് 75 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത് .
എന്നാൽ ഈ റോഡ് നിർമാണത്തിൻ്റെ ഒരു ഘട്ടത്തിലും ആറാം വാർഡ് മെമ്പർ രമേശിനേ
പങ്കെടുപ്പിച്ചിരുന്നില്ല. റോഡ് ടാറിംഗ് മേൽനോട്ടം വഹിച്ച രണ്ടു പഞ്ചായത്ത് മെമ്പറുമാരുടെയും
ഇടപെടലുകളിൽ ദുരൂഹത ആരോപിച്ച് സോഷ്യൽ മീഡിയ വഴി വിമർശനം ഉയർന്നതിനെ തുടർന്ന് ടാറിംഗ് പൊളിഞ്ഞ ഭാഗത്ത് ടാർ ഒഴിക്കുകയും പത്ര കടലാസ് ഉപയോഗിച്ച് മൂടി ഇടുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കൈകൊണ്ട് പൊളിച്ചാൽ പോലും അടർന്നു വരുന്ന രീതിയിലാണ് വശങ്ങൾ എന്നും ടാറിംഗിന് പല സ്ഥലത്തും കനം ഇല്ലെന്നും ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് പൊതു പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
75 ലക്ഷം രൂപ ചിലവിട്ട് നടത്തിയ റോഡ് ടാറിംഗ്
അഴിമതിയിൽ കമ്മിഷൻ വാങ്ങിയവർ ആരാണെന്ന് അന്വേഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
