കാഞ്ഞിരപ്പള്ളി: ആനക്കലിൽ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ.എൽ പി സ്കൂളിലെ യു.കെ. ജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (4) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സ്കൂൾ വിട്ട് അമ്മയ്‌ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

ആനക്കല്ല് തടിമില്ലിന് സമീപം റോഡിന് മറുവശത്തേക്ക് കടക്കുന്നതിനിടെ കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ഉടൻ മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം റോഡിന്റെ ഇരുവശങ്ങളിലും ഉള്ള അനധികൃത പാർക്കിംഗ് കാരണം വഴിയാത്രികർക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും, ഇതിനെതിരെ ഇനിയെങ്കിലും അധികൃതർ നടപടി എടുത്തില്ലെങ്കിൽ ഇനിയും അപകടങ്ങൾ തുടർക്കഥയാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *