കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ബിനു അടിമാലി ആശുപത്രി വിട്ടു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. അപകടത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ ബിനുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. യാതൊരു കുഴപ്പവുമില്ലെന്നും പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
”എനിക്ക് കുഴപ്പമൊന്നുമില്ലാട്ടോ,നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. കാലിനൊന്നും ഒരു പ്രശ്നവുമില്ല, ഇപ്പോള്‍ നടന്നല്ലേ ഞാന്‍ കാറിലേക്ക് കയറിയത് ” ബിനു പറയുന്നു.
ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെയാണ് താരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം പിക്കപ് വാനുമായി കൂട്ടിയിടിച്ചത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു.
There is no ads to display, Please add some