തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം.
മത്സ്യങ്ങളുടെ പ്രജനന കാലത്ത് കാത്തു സൂക്ഷിക്കുക എന്ന മത്സ സമ്പത്ത് ലക്ഷ്യത്തോടെയാണ് 52 ദിവസം നീളുന്നട്രോളിങ്ങ് നിരോധനം.ഈ കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ മീൻപിടിക്കാനാകില്ല.പരമ്പരാഗത വള്ളങ്ങൾക്കും ചെറിയ ബോട്ടുകൾക്കും മീൻപിടിക്കുന്നതിന് വിലക്കില്ല.
എന്നാൽ ജൂണ്‍- ജൂലൈ മാസത്തെ ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
