പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ആയക്കാട് എ ഐ ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ വാഹനം ഇടിച്ചു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ചാണ് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീണത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം മനപ്പൂര്‍വം ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ഊര്‍ജിതമാക്കിയതായും വടക്കഞ്ചേരി പൊലീസ് പറഞ്ഞു.
