2023ൽ നടക്കുന്ന ഏകദിന ലോകകപ്പും ഏഷ്യാ കപ്പും സൗജന്യമായി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ.
ഇതോടെ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്ത് ആരാധകരെ നേടിയ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ സിനിമക്ക് വെല്ലുവിളിയായിരിക്കുകയാണ് ഹോട്ട് സ്റ്റാർ.
കഴിഞ്ഞ സീസണിലാണ് ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ സംപ്രേഷണവകാശം ഹോട്സ്റ്റാറില്‍ നിന്ന് ജിയോ സിനിമ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയത്. ആദ്യമായിട്ടായിരുന്നു ഡിജിറ്റല്‍, ടിവി സംപ്രേഷണവകാശം ബിസിസിഐ വെവ്വേറെ ആയി വിറ്റത്.
2022ലെ ഖത്തർ ഫുട്ബോൾ ലോകകപ്പിലാണ് ജിയോ സിനിമ ഇന്ത്യയിൽ സൗജന്യ സ്ട്രീമിങ് തുടങ്ങുന്നത്. ഇത് അതിന് മുമ്പ് പണം നൽകി സ്ട്രീമിങ് നടത്തിയിരുന്ന സോണി ലിവ്, ഹോട്ട്സ്റ്റാർ എന്നീ കമ്പനികൾക്ക് വലിയ തിരിച്ചടിയായിരുന്നു.
