ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പിതാവ് മഹേഷാണ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിലില്‍വച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ഇന്നലെ രാത്രിയാണു സ്വന്തം പിതാവിനാൽ ദാരുണമായി കൊലചെയ്യപ്പെട്ടത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. മഴു ഉപയോഗിച്ചാണ് മഹേഷ് നക്ഷത്രയെ വെട്ടിയത്.
അതേസമയം നക്ഷത്രയെ കൊല്ലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. നാളുകളായി പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു ശ്രീ മഹേഷെന്നും വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
