എഴ് വർഷം മുമ്പ് മോഹൻലാൽ ചിത്രം ‘പുലിമുരുകൻ’ ബോക്സ് ഓഫീസിൽ തീർത്ത കളക്ഷൻ റെക്കോർഡുൾപ്പെടെ കടപുഴക്കിയ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം ബോക്സ് ഓഫീസിൽ 200 കോടി പിന്നിടുന്ന ആദ്യ മലയാള ചിത്രമായി. നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഒ ടി ടിയില്‍ എത്തിയിരുന്നു. കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ പ്രളയവും മലയാളികളുടെ അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. റിലീസയായി പത്ത് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

ടൊവിനോ തോമസ്, ആസിഫ് അലി, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, തൻവി റാം എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
