കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ മാനേജ്മെന്റിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്.

വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നുവെന്നും ആരെയും കുറ്റപ്പെടുത്താൻ മാത്രം ഒന്നും അതിൽ ഉണ്ടായിരുന്നില്ലെന്നും കോട്ടയം എസ്പി വെളിപ്പെടുത്തി.

വിദ്യാർത്ഥിനിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ‘ഞാൻ പോകുന്നു ‘ എന്ന് മാത്രമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത് .ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായ ആരെയെങ്കിലും കുറിച്ചോ കുറിപ്പിൽ വിവരങ്ങൾ ഉണ്ടായിരുന്നില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *