കോട്ടയം: ജനകീയ രക്തദാന സേന (PBDA) യുടെ നാലാമത് വാർഷികം കോഴിക്കോട് ജില്ലയിൽ വ്യാപാര ഭവനിൽ വച്ച് ജൂൺ മാസം പതിമൂന്നാം തീയതി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർഷികത്തിന് മുന്നോടിയായുള്ള സപ്ലിമെന്റിന്റെ കോട്ടയം ജില്ലാതല പ്രകാശന കർമ്മം, ജനകീയ രക്തദാന സേന സെൻട്രൽ കമ്മിറ്റി കൺവീനർ നജീബ് കാഞ്ഞിരപ്പള്ളിയുടെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിൽ കൂടിയ യോഗത്തിൽ സി.എം.ഐ കോട്ടയം സെൻ്റ് ജോസഫ് പ്രൊവിൻസ് വികാർ പ്രൊവിഷ്യലും, മേരീക്വീൻസ് ഹോസ്പിറ്റൽ ഡയറക്ടർ കം ചെയർമാനുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ ക്കു നൽകികൊണ്ട്, ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

മേരീക്വീൻസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ, ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ബെന്നി തോമസ്, ഹോസ്പിറ്റൽ ഹ്യൂമൻ റിസോഴ്സ് & റിലേഷൻസ് മാനേജർ അജോ വാന്തിയിൽ, ഹോസ്പിറ്റൽ പി.ർ. ഒ ഷൈൻ മാത്യു, ഹോസ്പിറ്റൽ ലാബ് ഇൻ ചാർജ് ഷിബി കുര്യാക്കോസ്, ഹോപ്സിറ്റൽ ഒ. പി കോർഡിനേറ്റർ റോസ് തോമസ്.ജനകീയ രക്തദാന സേന ആന്ധ്ര തെലങ്കാന ചീഫ് കോഡിനേറ്റർ സന്തോഷ് വയല എന്നിവർ സന്നിഹിതരായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *