എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ.

കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അബ്ദുൽ ജബ്ബാറാണ് വിജിലൻസ് പിടിയിലായത്.

പാലക്കുഴ സ്വദേശിയായ ആളാണ് സംഭവത്തിൽ പരാതിക്കാരൻ. വീട് നിർമ്മാണത്തിന് വേണ്ടി താത്കാലിക വൈദ്യുതി കണക്ഷനെടുക്കാനാണ് ഇദ്ദേഹം കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെത്തിയത്. ഇയാളോട് അബ്ദുൾ ജബ്ബാർ കൈക്കൂലിയായി 3000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണം ഒരു ഹോട്ടലിലെത്തി നൽകാനാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

പരാതിക്കാരനിൽ നിന്ന് ഹോട്ടലിൽ എത്തി കൈക്കൂലി പണം വാങ്ങിയ ഇയാളെ തൊട്ടടുത്ത സീറ്റുകളിലിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *