കൊച്ചി: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമാണ് ഒഡിഷയിലെ ബാലസോറില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. അപകടത്തിൽ 261 പേർ മരിക്കുകയും 900 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.എന്നാൽ അപകടത്തില്‍പ്പെട്ട കോറമാണ്ഡൽ എക്സ്പ്രസ് മുന്‍പ് അപകടത്തില്‍പ്പെട്ടതായി ഒരു മലയാള ചലച്ചിത്രത്തില്‍ 1997 ല്‍ പറഞ്ഞിട്ടുണ്ടെന്ന കൌതുകമാണ് ചില ചലച്ചിത്ര പ്രേമികള്‍ ചൂണ്ടികാണിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ്പായ എം3ഡിബിയില്‍ സുധീഷ് നമ്പൂതിരിയിട്ട പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.
1997ൽ റിലീസായ ‘കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത് ‘ എന്ന സിനിമയിൽ കോറമാണ്ഡൽ എക്‌സ്പ്രസ്സ് അപകടത്തിൽ പെട്ടതായി സംഭാഷണത്തിലുണ്ട്. കഥയുടെ ടേണിങ്ങ് പോയന്റാണ് ഈ രംഗം. ഇന്നലെ ഒഡിഷയിൽ ഇതേ ട്രെയിൻ അപകടത്തിൽ പെട്ടു എന്നറിഞ്ഞപ്പോൾ ഈ സംഭാഷണം ഓർമ്മ വന്നു. ഈ രംഗത്തിന്‍റെ സ്ക്രീന്‍ഷോട്ടും ഈ പോസ്റ്റിലുണ്ട്.
വളരെ കൌതുകരമായ കമന്‍റാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. അൻപേ ശിവം എന്ന തമിഴ് സിനിമയിലും കോറമണ്ഡൽ എക്സ്പ്രസ്സ് അപകടത്തിൽ പെടുന്നുണ്ടെന്നാണ് ഇതിന് മറ്റൊരു ഗ്രൂപ്പ് അംഗം നല്‍കുന്ന മറുപടി. ഇതിനൊപ്പം തന്നെ സിനിമയിൽ പത്രത്തിൽ കാണിക്കുന്ന സംഭവം അതിന് വേണ്ടി ഉണ്ടാക്കിയ ന്യൂസ് ആണെന്നാണ് തോന്നുന്നതെന്നും. ഇന്ത്യയിലെ ട്രെയിൻ ദുരന്തങ്ങൾ ലിസ്റ്റിൽ കണ്ടില്ലെന്നും ഒരു ഗ്രൂപ്പ് അംഗം പറയുന്നു.
പക്ഷെ പടം ഇറങ്ങിയ അതേ 1997ൽ ഓഗസ്റ്റ് 15ന് ഇരു ഭാഗത്തേക്കും പോകുന്ന കോറമാണ്ഡൽ എക്‌സ്പ്രസ്സുകള്‍ കൂട്ടിയിടിച്ച് വിശാഖപട്ടണം ബ്രഹ്മപുർ റൂട്ടിൽ 75 പേര് മരിച്ചിട്ടുണ്ടെന്നും ഈ കമന്‍റില്‍ പറയുന്നു.എന്തായാലും നിരന്തരം മുന്‍പ് അപകടം ഉണ്ടാക്കിയ ട്രെയിന്‍ ആണ് കോറമാണ്ഡൽ എക്‌സ്പ്രസ്സ്. അതായിരിക്കാം ഇതിനെ നിരന്തരം സിനിമയില്‍ ഉപയോഗിക്കുന്നത് എന്നാണ് മറ്റൊരു കമന്‍റില്‍ കാണിക്കുന്നത്.
There is no ads to display, Please add some