കോഴിക്കോട്: ദേശീയപാത 766താമരശ്ശേരി ഓടക്കുന്നിൽ കെ.എസ്.ആർ.ടി.സി. ബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാനന്തവാടി എടവക എള്ളുമന്ദം പൂവത്തിങ്കൽ മണിയൻ- പുഷ്പ ദമ്പതികളുടെ മകൻ അനീഷ് (25) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അനീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *