കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ല സ്കൂൾ പിടിഎ പ്രതിനിധികളുടെ യോഗം ഗവൺമെന്റ് ചീഫ് ഡോ: എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഗിന്നസ് റെക്കോർഡ് ജേതാവ് ബിനു കണ്ണന്താനം ക്ലാസ് നയിച്ചു.
ലഹരി വിമുക്ത സ്കൂൾ പരിസരം ഒരുക്കുന്നതിലേക്കായി സ്കൂൾ പിടിഎ കൾക്ക് ശക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കൂടാതെ കുട്ടികളുടെ ഉച്ചഭക്ഷണവും സ്കൂളിനോട് അനുബന്ധിച്ചുള്ള അടുക്കളത്തോട്ടം നിർമ്മാണ പ്രവർത്തനങ്ങളിലും കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
യോഗത്തിൽ കാഞ്ഞിരപ്പള്ളി A.E.O ശ്രീമതി ജമീല, ശ്രീ ഫൈസൽ, സെൻഡോമിനിക് സ്കൂൾ ഹെഡ്മാസ്റ്റർ, വിവിധ സ്കൂൾ പിടിഎ പ്രസിഡന്റുമാർ എന്നിവരും പങ്കെടുത്തു.
