മൂലമറ്റം: ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മരിച്ചത്.

ത്രിവേണി സംഗമത്തിൽ കുട്ടികളോടൊപ്പം കുളിച്ചുകൊണ്ടിരുക്കുകയിരുന്നു ഇവർ. എന്നാൽ ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്നും അപ്രതീക്ഷിതമായി കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു.

ഇവരെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിച്ച ശേഷം അപകടത്തിൽ പെടുകയായിരുന്നു

By Fazil

Leave a Reply

Your email address will not be published. Required fields are marked *