കാസർഗോഡ് : കാസർഗോഡ് മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള ചെമ്മട്ടുവയൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

രാവിലെ കണ്ണൂർ കോർപ്പറേഷന്റെ കീഴിലുള്ള ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലും തീപിടിച്ചിരുന്നു. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത് അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിന് പിറകിൽ അട്ടിമറിയുണ്ടോ എന്ന് സംശയിക്കുന്നതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
