കണ്ണൂർ: കണ്ണൂരിൽ മാലിന്യ പ്ലാന്റിൽ വൻ തീപിടുത്തം. കോർപറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.
ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു.
