കോട്ടയം: കോട്ടയത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് ഗുരുതര പരിക്ക്. കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിലാണ് സംഭവം.

ഇന്ന് വൈകിട്ട് ആറുമണിയോടെ കുമാരനല്ലർ കൊച്ചാലും ചുവടിന് സമീപത്തെ വളവിലായിരുന്നു അപകടം. കുമാരനല്ലൂർ ഭാഗത്തുനിന്നും എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന അടിച്ചിറ സ്വദേശികളായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
