കണ്ണൂർ: കണ്ണവത്ത് ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ വ്യാപക പരിശോധനയ്ക്കിടെയാണ് ബോംബുകള്‍ കണ്ടെടുത്തത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇത് ആരാണ് സൂക്ഷിച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കണ്ണൂരിൽ ബോംബുകൾ കണ്ടെത്തുന്നത്.
