കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികളെ പറ്റി വിവാദ പരാമർശവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസംഗിച്ചു.
കണ്ണൂർ ചെറുപുഴയിൽ ഇന്നലെ നടന്ന കെ.സി.വൈ.എം യുവജന ദിനാഘോഷ പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരെക്കുറിച്ച് പരാമർശിക്കവെയായിരുന്നു രക്തസാക്ഷികളെക്കുറിച്ചുള്ള പാംപ്ലാനിയുടെ പ്രസ്താവന.
