മുണ്ടക്കയം: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി അട്ടിവളവിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി മുഹമ്മദ് ഹാഷിം (23) ആണ് മരിച്ചത്.

ഇന്നലെ രാത്രി 12:30 യോടു കൂടിയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പാറത്തോടിലെ ബന്ധുവിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.

ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *