കാഞ്ഞിരപ്പള്ളി: എലിക്ക് വച്ച കെണിയിൽ കുടുങ്ങിയത് മരപ്പട്ടി. പൂതക്കുഴി ചെമ്പരപ്പള്ളി ഹിലാലിന്റെ വീട്ടിലാണ് സംഭവം.

വലിയ തൊരപ്പൻ എലികളുടെ ശല്യം കാരണം വീട്ടുകാർ എലികളെ പിടികൂടാൻ കെണി ഒരുക്കിയിരുന്നു. പക്ഷെ, ആ കെണിയിലകപ്പെട്ടതാകട്ടെ മരപ്പട്ടിയും.

വീട്ടുകാർ ഉടൻതന്നെ വിവരം എരുമേലി റേഞ്ച് ഫോറസ്റ്റ് അധികൃതരെ അറിയിക്കുകയും. റേഞ്ച് ഓഫീസർ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ റിജേഷ് മോൻ വിഎസ് അനി സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി മരപ്പട്ടിയെ സുരക്ഷിതമായി കൊണ്ടുപോയി.

സംരക്ഷിത ജീവിവർഗ്ഗത്തിൽ ഉൾപ്പെടുന്ന മരപ്പട്ടികളെ പിടികൂടുന്നതും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed