കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വർധന. കഴിഞ്ഞ ഒരാഴ്ചയായി നേരിയ കുറവ് പ്രകടമാക്കിയ സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില വീണ്ടും പവന് 45000 കടന്നു.

ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 45,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച്, വില 5630 രൂപയായി മാറി.

പ്രതിസന്ധി ഘട്ടത്തിൽ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഈ മാസത്തിന്റെ തുടക്കത്തിൽ വില ഉയർത്തിയത്. താൽക്കാലികമായി വില ഇടിഞ്ഞാലും സ്വ‍ർണ വില ഈ വർഷം റെക്കോർഡുകൾ ഭേദിക്കുമെന്ന് നേരത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ‌

By Fazil

Leave a Reply

Your email address will not be published. Required fields are marked *