കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് ഇന്ന് പിറന്നാളാണ്. ഈ പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്’ എന്നാണ് അദ്ദേഹം കുറിച്ചത്. അർധരാത്രിയിൽ തന്നെയാണ് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ഇരുവരും ഒരുമിച്ച് കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ.
