ഷൊറണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.
സീറ്റിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ ട്രാക്കില്‍ ഇറങ്ങിയ അസീസ് അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് അതിന്‍റെ കഷ്‌ണവുമായി ട്രെയിനിലെത്തി കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അസീസിനെ ആർപിഎഫ് പിടികൂടി. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയിനും പരുക്കേറ്റു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
