കാഞ്ഞിരപ്പള്ളി: ദേശീയപാത 220 കാഞ്ഞിരപ്പള്ളി ടൗണിൽ ജെ സി ബി ഡ്രൈവർക്ക് ടൂറിസ്റ്റ് ബസ്സുകാരുടെ മർദ്ദനം.
ഇന്ന് രാവിലെ 8:30 യോടെയായിരുന്നു സംഭവം. ജെസിബി ഡ്രൈവർ ടൂറിസ്റ്റ് ബസ്സിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് വാക്ക് തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ബസിൽ ഉണ്ടായിരുന്ന 20 ഓളം പേർ ജെസിബി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സെന്റ് ജോർജ് ജെസിബിയുടെ ഡ്രൈവർ ഇടക്കുന്നം സ്വദേശിയായ സിജുവിന് നേരെയാണ് മർദ്ദനം ഉണ്ടായത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
updating…
