കൊച്ചി: പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ബന്ധുക്കളായ അഭിനവ് (13), ശ്രീവേദ (10), ശ്രീരാഗ് (13) എന്നിവരാണ് മരിച്ചത്.

പല്ലൻതുരുത്തിൽ മുസ്രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. മുങ്ങൽ വിദഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ചയ്ക്ക് ശേഷംകുളിക്കാനെത്തിയതായിരുന്നു കുട്ടികൾ. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാർ കുട്ടികളെ തിരയുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികളെ കാണാതായപ്പോഴാണ് കുട്ടികളെ പുഴയിൽ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്.

തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഏഴുമണിയോടെ ശ്രീവേദയുടെ മൃതദേഹം കണ്ടെത്തുകയും 11 മണി ആയപ്പോഴേക്കും മറ്റു രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *