ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയോട് നാണംകെട്ട് രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ 112 റണ്‍സിനാണ് രാജസ്ഥാനെ ആര്‍സിബി തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ തട്ടകത്തില്‍ 10.3 ഓവറില്‍ 59 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

തോൽവിയോടെ രാജസ്ഥാന്റെ പേ ഓഫ് സാധ്യതകൾ മങ്ങി. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേയ്ക്ക് താഴ്ന്നു. ബാഗ്ലൂർ അഞ്ചാം സ്ഥാനത്തേയ്ക്ക് കയറി. വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അവസാന ലീഗ് മത്സരം. ഇതു വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും രാജസ്ഥാന്റെ ഭാവി. ബാംഗ്ലൂരിനും ഇനിയുള്ള രണ്ടു മത്സരങ്ങളിൽ ജയിച്ചെങ്കിൽ മാത്രമേ പ്ലേഓഫ് സാധ്യതയുള്ളൂ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed