മുണ്ടക്കയം: ബസ് സ്റ്റാന്‍ഡിലെ അപകട കുഴിയില്‍ വീണ് യാത്രക്കാരന പരിക്ക്. ഇടുക്കി ജില്ലാ രജിസറ്റാർ ഓഫീസിലെ ജീവനക്കാരന്‍ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിക്കാണ് പരിക്കേറ്റത്. രാവിലെ കുമളിക്ക് പോകാന്‍ മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെത്തി ബസ് കയറാന്‍ ശ്രമിക്കുമ്പോൾ തകര്‍ന്ന സ്ലാബിന് ഇടയില്‍ ഒരു കാല്‍ അകപ്പെടുകയായിരുന്നു. ഒരു കാല്‍ പൂര്‍ണ്ണമായും കുഴിയിലേക്ക് വീണു. സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇദേഹത്തെ വലിച്ചുകയറ്റിയത്. ഇടത് കൈയ്ക്കും പരിക്കുണ്ട്. ഓടക്ക് മുകളിലെ സ്ലാബിന്റെ ഒരു ഭാഗം ഒടിഞ്ഞാണ് കുഴി രൂപപ്പെട്ടത്. ഇത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബസ് സ്റ്റാന്‍ഡിലെ അപകടാവസ്ഥ ഒഴിവാക്കണമെന്ന് മുമ്പ് നിരവധി തവണ ആവശ്യമുയര്‍ന്നിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *