പാലക്കാട്‌: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിയ്യകുർശ്ശി സ്വദേശി ജസ്ന(26) ആണ്

കുമരംപുത്തൂരിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മുന്നിൽ പോവുകയായിരുന്ന ബൈക്കിനെ പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് കൂടെ പരിക്കേറ്റു.

ഇയാളെ മണ്ണാർക്കട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ പേട്ട ലോറിയുടെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *