അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസ്സി പി എസ് ജി വിടും എന്ന് ഉറപ്പായി. ഈ ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസ്സി പാരീസ് വിടും എന്ന് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ക്ലബ്ബില്‍ നിന്നും അനുമതി വാങ്ങാതെ സൗദി സന്തര്‍ശിച്ചതിന്റെ പേരില്‍ മെസിക്കെതിരെ ക്ലബ്ബ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ട് ആഴ്ച്ചയിലേക്കാണ് മെസിയെ സൗദി സന്ദര്‍ശനത്തിന്റെ പേരില്‍ പി.എസ്.ജി വിലക്കിയിരിക്കുന്നത്. ഈ കാലയളവില്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ മെസിക്ക് പി.എസ്.ജിയില്‍ നിന്നും ലഭിക്കില്ല. ഈ സംഭവം കൂടി ആയതോടെ മെസ്സിയും ക്ലബ്ബുമായുള്ള ബന്ധം വഷളായിരിക്കുകയാണ്.
താരത്തിന്റെ അടുത്ത തട്ടകം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണിപ്പോൾ ആരാധകർ. താരം തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തും എന്ന തരത്തിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതേസമയം മെസ്സിക്ക് വേണ്ടി സൗദി ക്ലബ്ബായ അൽ ഹിലാൽ വൻ ഓഫറുമായി രംഗത്തുണ്ട്.
