ചെന്നൈ: പ്രമുഖ തമിഴ് സിനിമ നടനും സംവിധായകനും നിർമ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

തമിഴിൽ നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്ത മനോബാല ഇരുനൂറിൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു. ഹാസ്യ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *