ന്യൂഡൽഹി: അപകീര്‍ത്തി കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുലിനെതിരായ വിധിക്ക് ഇടക്കാല സ്‌റ്റേ ഇല്ല.
വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് നടപടി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു അപ്പീല്‍ പരിഗണിച്ചത്. ഇതോടെ, ലോക്സഭാംഗത്വത്തിന് രാഹുലിനുള്ള അയോഗ്യത തുടരും.
