പലരുടെയും പ്രധാന പ്രശ്നമാണ് കുടവയര്‍. എത്ര ഡയറ്റ് ചെയ്തിട്ടും അത് മാത്രം പോകുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. കുടവയര്‍ കാരണം പല വസ്ത്രങ്ങള്‍ ധരിക്കുമ്പോളും നമ്മള്‍ പ്രതീക്ഷിക്കുന്ന ലുക്ക് കിട്ടാറില്ല. വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഏറെ ആപത്താണ്. പെട്ടെന്ന് അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പ് പോകാന്‍ അല്‍പം പ്രയാസവുമുണ്ടാകും. എന്നു കരുതി പോകാത്തതുമല്ല.

ശരിയായ രീതിയിൽ വ്യായാമം ചെയ്താൽ കുടവയർ നിസാരമായി കുറയ്ക്കാം. കൊഴുപ്പു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

1: പട്ടിണി കിടന്ന് വയര്‍ കുറയ്ക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയർ ചാടാൻ കാരണമാകും.

2: വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക. ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. ആദ്യം ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാൽ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങ‌ളോ വയ്ക്കാം.

3: പ്രധാനപ്പെട്ട പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമമാണ് കെറ്റില്‍ബെല്‍ സ്വിങ്. വളരെ കുറഞ്ഞ ചെലവില്‍ വീട്ടില്‍ തന്നെ കെറ്റില്‍ബെല്‍ വാങ്ങി വച്ച് ഈ വ്യായാമം ചെയ്യാം. ഗ്ലൂട്ട് മസിലുകള്‍, ക്വാഡ്രിസെപ്സ്, ഹാംസ്ട്രിങ്സ് എന്നിവയെയും ഇത് ശക്തിപ്പെടുത്തും. ഈ വ്യായാമം ചെയ്യുമ്പോൾ ശരീരഭാഗങ്ങളെയെല്ലാം, പ്രത്യേകിച്ച് അരക്കെട്ടിനെ ശരിയായി ഉപയോഗപ്പെടുത്താന്‍ മറക്കരുത്.

4 സ്കിപിങ്

ചെലവ് കുറഞ്ഞ മറ്റൊരു കാര്‍ഡിയോ വ്യായാമമാണ് റോപ് ജംപിങ് എന്ന് വിളിക്കുന്ന സ്കിപിങ്. തുടക്കക്കാര്‍ വേഗത്തിലും പതിയെയുമുള്ള റോപ് ജംപിങ് മാറി മാറി ചെയ്യുന്നത് ഗുണം ചെയ്യും. കാലറിയും കുടവയറുമെല്ലാം നല്ല തോതില്‍ കുറയ്ക്കാന്‍ സ്കിപിങ് സഹായകമാണ്.

അഞ്ച്:

വെള്ളം ധാരാളം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനു മുൻപെ വെള്ളം കുടിച്ചാൽ വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ട് കുറച്ചു കാലറി മാത്രമേ ശരീരത്തിലെത്തുകയുള്ളൂ. ഇത് ശരീരഭാരം കുറയാനും സഹായിക്കും.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *