മണിമല: മണിമലയിൽ കറിക്കാട്ടൂരിൽ ഇക്കഴിഞ്ഞ ദിവസം ജോസ് കെ.മാണി എം.പി.യുടെ മകൻ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി മരണപ്പെട്ട് അനാഥമായ കുടുംബാംഗങ്ങൾക്ക് അടിയന്തരമായി സർക്കാർ സാമ്പത്തിക ധനസഹായ അനുവദിക്കണമെന്നും, മരണപ്പെട്ട ആളുടെ ഗർഭിണിയായ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ തയ്യാറാവണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഈ നിമിഷം വരെ പോലീസ് കൃത്യമായ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല എന്നും ദൃക്സാക്ഷികളെ കണ്ട് ചോദിച്ചിട്ടില്ല എന്നും കുടുംബങ്ങൾ പരാതി പറഞ്ഞതായും സജി അറിയിച്ചു.അപകടം സംഭവിച്ച വാഹനത്തിന്‍റെ ഉടമയോ ബന്ധുക്കളോ ഈ നിമിഷം വരെയുംമരണപ്പെട്ട വരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോലും തയ്യാറാകത്തത് ഖേദകരമാണെന്നും സജി പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല, കേരള കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് സി വി തോമസുകുട്ടി, മണിമല മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ സാർ , ലാൽജി മാടത്താനികുന്നേൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

There is no ads to display, Please add some