ബി​ഗ് ബോസ് മലയാളം അഞ്ചാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയുമായി ഹനാൻ മുഹമ്മദ് ഹൗസിനുള്ളിലെത്തി. ബിഗ് ബോസ് വീട്ടിലെ പത്തൊൻപതാമത്തെ മത്സരാർത്ഥിയായാണ് ഹനാന്റെ പ്രവേശനം. എല്ലാ സ്ട്രാറ്റജികളും തിരിച്ചറിഞ്ഞുകൊണ്ട് പുറത്തുനിന്ന് മത്സരത്തിന്റെ എല്ലാ ​ഗതിവി​ഗതികളും മനസിലാക്കിയുള്ള വരവ് വെറുതെയാകില്ലായെന്ന് ആദ്യ വരവിൽതന്നെ ഹനാൻ ചില സൂചനകൾ നല്കി കഴിഞ്ഞു.

ബി​ഗ്ബോസിനുള്ളിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് തനിക്ക് വ്യക്തമായി അറിയാം എന്ന് ഹനാന്‍ പറഞ്ഞതോടെ ഇതോടെ കൂടുതൽ കാര്യങ്ങള്‍ അറിയാന്‍ ഹനാന്റെ പിന്നാലെ കൂടുന്ന മത്സരാർത്ഥികളെയാണ് കാണാൻ കഴിയുന്നത്. എന്നാല്‍വളരെ ബുദ്ധിപരമായി ആർക്കും പിടികൊടുക്കാതെ ഹനാന്‍ മറുപടിയും പറയുന്നു.

ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലുള്ള പേരുകളിൽ ഒന്നാണ് സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയായ ഹനാനിന്റേത്. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറയുന്നത്. പിന്നീട് നടി, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിലും ഹനാൻ പ്രശസ്തി നേടി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *