മലപ്പുറം : തിരൂരിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്.തിരൂർ ക്ലാരി മൂച്ചിക്കലിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
തിരൂർ ഭാഗത്തുനിന്നും മലപ്പുറത്തേക്ക് വന്ന ബസ്സും മലപ്പുറത്തുനിന്നും തിരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു, തുടർന്ന് ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു. പിറകിലുണ്ടായിരുന്ന കാറും അപകടത്തിൽപെട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല.
