കാസര്‍കോട്: കാസര്‍കോട് ഗവ. കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കിയെന്ന പരാതിയില്‍ 13 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 13ന് കോളജ് ക്യാമ്പസില്‍ നടന്ന സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 13 പേരെയാണ് കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.പരാതിയനുസരിച്ച്, ഒരു സംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോളജ് അധികൃതര്‍ ആരോപണവിധേയര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇരയായ വിദ്യാര്‍ഥി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *