പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സാധ്യത പട്ടികയിലുള്ള നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്റർ പ്രതിഷേധം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അജ്ഞാത പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. അലോഷ്യസിനെ “കെട്ടിയിറക്കിയ സ്ഥാനാർത്ഥി” എന്ന് എന്ന് ആക്ഷേപിച്ചാണ് പോസ്റ്ററുകൾ.

കെട്ടിയിറക്കുന്ന അലോഷ്യസ് പൂഞ്ഞാറിൽ വേണ്ടെന്നാണ് പോസ്റ്റർ പ്രതിഷേധത്തിൽ പറയുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശിക വികാരം മാനിക്കണമെന്ന അണികളുടെ പ്രതിഷേധമാണ് ഈ പോസ്റ്റർ യുദ്ധത്തിന് പിന്നിലെന്നാണ് സൂചന. അദ്ദേഹത്തിനതിരെ പ്രാദേശിക കോണ്ഗ്രസ് നേതൃത്വത്തിന്റെറെ അറിവോടെയാണോ പോസ്റ്റർ പ്രതിഷേധം എന്ന സംശയം ബലപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed