വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 3 പേര്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങി. നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിന്‍ തുടങ്ങിയവരാണ് കുടുങ്ങിയത്.
കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി മൂവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. സൂചിപ്പാറ ബേസ് ക്യാമ്പിലെത്താന്‍ 2 മണിക്കൂര്‍ നടക്കണം. കാലാവസ്ഥ അനുകൂലമെങ്കില്‍ എയര്‍ലിഫ്റ്റ് നടത്തും.
പൊലീസ് അനുമതി വാങ്ങാതെയാണ് മൂവരും രക്ഷാപ്രവര്‍ത്തനത്തിനായി സൂചിപ്പാറയിലേക്ക് പോയത്. വനത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് ഇന്നലെ രാവിലെ റയീസും സാലിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് മൂവരും മുണ്ടേരിയില്‍ നിന്ന് പുറപ്പെട്ടത്. മൂന്ന് മണിക്കൂര്‍ നടത്തിയ കഠിനമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവരെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരില്‍ ഒരാളുടെ കാലിന് പരുക്കേറ്റിട്ടുണ്ട്.
There is no ads to display, Please add some