കാഞ്ഞിരപ്പള്ളി:
ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അട്ടിമറിക്കപ്പെടുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരേ വോട്ടു ചോരി മുദ്രാവാക്യം ഉയർത്തി ലോക്സഭയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടം ഇന്ത്യയിലെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.

വോട്ട് കവർച്ചയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും ഡിജിറ്റൽ വോട്ടർ പട്ടിക പുറത്തുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന ഒപ്പുശേഖരണ പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ആൻ്റോ ആൻ്റണി എം പി മുഖ്യപ്രഭാഷണം നടത്തി. ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ സലിം, കെ പി സി സി അംഗം തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ പി എ ഷെമീർ, പ്രൊഫ റോണി കെ ബേബി, പ്രകാശ് പുളിക്കൻ, ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്വ പി ജീരാജ്, ബിനു മറ്റക്കര, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, രഞ്ജു തോമസ്, UWEC സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സുനിൽ തേനംമ്മാക്കൽ,

കർഷക കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് പള്ളിവാതുക്കൽ മണ്ഡലം പ്രസിഡൻ്റുമാരായ, ബിജു പത്യാല, സേവ്യർ മൂലകുന്ന്, ജോയി പൂവത്തുങ്കൽ, റെജി അമ്പാറ, അഡ്വ എസ് എം സേതുരാജ്, ജിജോ കാരക്കാട്ട്, റോയി തുരുത്തിയിൽ, ഷെറിൻ സലിം, തോമസ് ചെത്തിയിൽ എന്നിവർ പ്രസംഗിച്ചു.


പ്രതിഷേധ പരിപാടികൾക്ക് ബ്ളോക്ക് വൈസ് പ്രസിഡൻ്റ് ഒ.എം. ഷാജി, നായിഫ് ഫൈസി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എസ്. ഷിനാസ്, ജില്ലാ സെക്രട്ടറി അസീബ് ഈട്ടിക്കൽ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ സ്റ്റെനി സ്ളാവോസ് വെട്ടിക്കാട്ട്, ബ്ളോക്ക് ഭാരവാഹികളായ ടി.കെ. ബാബുരാജ്, അൻവർഷ കോനാട്ട് പറമ്പിൽ, ദിലീപ് ചന്ദ്രൻ , ബിനു കുന്നുംപുറം, നസീമ ഹാരിസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *