തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോയ ടിപ്പറില്‍ നിന്ന് കല്ലു വീണ് മരിച്ച ബിഡിഎസ് വിദ്യാര്‍ഥിയും മുക്കോല സ്വദേശിയുമായ അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ഒരു കോടി രൂപ നല്‍കാമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചതായി എം വിന്‍സെന്റ് എംഎല്‍എയാണ് അറിയിച്ചത്

.ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ അനന്തു മാര്‍ച്ച് 19നാണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറില്‍ നിന്നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണത്. അപകടത്തെ തുടര്‍ന്ന് വിവിധ രാഷ്ട്രീയകക്ഷികള്‍ തുറമുഖ കവാടം ഉപരോധിച്ചിരുന്നു.അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു.അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

You missed