ദുബൈ: ഐസിസിയുടെ 2023ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക്. നാലാം തവണയാണ് കോലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2012, 2017, 2018 വർഷങ്ങളിലാണ് കോലി ഇതിനു മുമ്പ് പുരസ്കാരാർഹനായത്.

നീണ്ട മാസങ്ങള്‍ ഫോമില്ലാതെ ഉഴറിയ കോഹ്‌ലി 2022, 23 വര്‍ഷങ്ങളില്‍ മിന്നും ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറിയതും സമീപ കാലത്താണ്.

2023 ലോകകപ്പിലെ മികച്ച താരവും കോലിയായിരുന്നു. ലോകകപ്പിലെ 11 ഇന്നിങ്സുകളിൽ ഒമ്പതിലും 50 റൺസിന് മുകളിൽ സ്കോർ ചെയ്ത കോലി 765 റൺസോടെ ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *