ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരുടെ ആശങ്ക സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സാന്നിധ്യമാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ വിരാട് കോഹ്‌ലി ഐപിഎല്‍ കളിച്ചേക്കില്ലെന്ന് സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സും സമാന വാക്കുകളുമായി രംഗത്തെത്തി.

വിരാട് കോഹ്‌ലി ഐപിഎല്‍ കളിക്കുമെന്ന് ഇനിയും ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബെംഗളൂരു ടീമിലെ താരങ്ങള്‍ക്കായി താന്‍ അവിടേയ്ക്ക് എത്തണമെന്ന് കോഹ്‌ലി പറഞ്ഞു. എന്നാല്‍ ആ നിര്‍ദ്ദേശം വന്നത് ആന്‍ഡി ഫ്ലവറിൽ നിന്നും ഫാഫ് ഡു പ്ലെസിസില്‍ നിന്നുമാണെന്ന് താന്‍ കരുതുന്നു. താന്‍ ബെംഗളരൂവില്‍ പോകുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *