സിനിമ ഷൂട്ടിങ്ങിനായി കേരളത്തില്‍ എത്തിയ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഇപ്പോള്‍ എല്ലാ മലയാളികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി വിഡിയോയ്‌ക്കൊപ്പമായിരുന്നു താരം നന്ദി കുറിച്ചത്.

എന്റെ അനിയത്തിമാര്‍, അനിയന്‍മാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.- എന്നാണ് വിജയ് എക്‌സില്‍ കുറിച്ചത്. പൂര്‍ണമായും മലയാളത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്. തന്നെ കാണാനെത്തിയ ആരാധകക്കൂട്ടത്തിനൊപ്പമുള്ള വിഡിയോയും താരം പങ്കുവച്ചു. നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു..

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈ (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിജയ് തിരുവനന്തപുരത്തെത്തുന്നത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകര്‍ ഒരുക്കിയത്. താരത്തെ കാണാന്‍ വന്‍ ജനാവലിയാണ് തിരുവനന്തപുരത്തെ വിമാനത്തവളത്തിലെത്തിയത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടന്നത്.

14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവലന്‍ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *