മാസപ്പടിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ വിജയനെയും പ്രതിരോധത്തിലാക്കിക്കൊണ്ട് സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഇഡി മൊഴി പുറത്ത്. വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’ കമ്പനി സിഎംആർഎല്ലിന് യാതൊരുവിധ സേവനങ്ങളും നൽകിയിട്ടില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധം മുൻനിർത്തി മാത്രമാണ് ഇത്തരമൊരു കരാർ ഉണ്ടാക്കിയതെന്നും കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി.

2024-ൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഡി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ മൊഴിയിലാണ് ശശിധരൻ കർത്ത കേസിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്നിൽ ഇഡി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.


