കുട്ടിക്കാനം: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ നിർത്തിയിട്ടിരുന്ന വാഹനം 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിനുള്ളിൽ യുവാവ് ഉണ്ടെന്ന് സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണ്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/FesXI7JryxC1Kzb6ZwnOdV

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി യുവാക്കൾ പുറത്തിറങ്ങിയ സമയം കാർ ക്കൊക്കെയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വാഹനത്തിൽ യുവാവ് ഉണ്ടെന്നതിനോ, അപകടം നടന്നത് എങ്ങനെയെന്നോ നിലവിൽ വ്യക്തത വന്നിട്ടില്ല.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പീരുമേട്ടിൽ നിന്നുമായി രണ്ട് യൂണിറ്റ് ഫയർഫോഴ്സും, പോലീസ് സംഘവും, ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം പ്രവർത്തകരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 150 അടി താഴ്ചയോളം ഫയർഫോഴ്സ് അംഗങ്ങൾ ഇറങ്ങിയെങ്കിലും മൂടൽമഞ്ഞും വെളിച്ചക്കുറവും കാരണം ഇവർ തിരികെ കയറുകയായിരുന്നു. നിലവിൽ മറ്റൊരു പാതയിലൂടെയാണ് തിരച്ചിൽ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *